മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നടത്തി
വൈത്തിരി: മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വയനാട്ടിലെ വൈത്തിരി വില്ലേജില്‍ വെച്ച് നടന്നു.ലാബ് എക്‌സ്‌പോ കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ദിഖും പൊതുസമ്മേളനം മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിജയന്‍ പിള്ളയും ഉദ്ഘാടനം ചെയ്തു. ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ദുരന്തത്തിനിരയായ നാല് കുടുംബങ്ങള്‍ക്ക് സമ്മേളനത്തില്‍ വെച്ച് സംഘടനയുടെ സഹായം കൈമാറി. പുതിയ സംസ്ഥാന ഭാരവാഹികളായി പി.കെ രജീഷ് കുമാര്‍ (പ്രസിഡന്റ്), പ്രതാപ് വാസു.സി (സെക്രട്ടറി), ഷിറാസ്.എസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply