തയ്യൽ മെഷീൻ വിതരണ ഉദ്ഘാടനം; ഡിസംബർ 2 ന്
മാനന്തവാടി: സീനിയർ ചേംമ്പർ ഇൻ്റർനാഷണൽ മാനന്തവാടിയുടെ ആഭിമുഖ്യത്തിൽ തയ്യൽ മെഷീനുകൾ നൽകുന്നതിൻ്റെ വിതരണ ഉദ്ഘാടനം ഡിസം: 2 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വയനാടിനെ നടുക്കിയ മഹാദുരന്തത്തിൽപ്പെട്ട സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഗവ : സംവിധാനങ്ങളുടെ സഹായത്തോട് കൂടി തിരഞ്ഞെടുത്ത 30 സ്ത്രീകൾക്കാണ് മെഷീനുകൾ നൽകുക.ചടങ്ങിൻ്റ് ഉദ്ഘാടനം ഉച്ചക്ക് 2 മണിക്ക് വീണ തിയ്യറ്ററിൽ പട്ടിക ജാതി – പട്ടിക വികസന മന്ത്രി ഒ ആർ കേളു നിർവ്വഹിക്കും. സീനിയർ ചേംമ്പർ സീനിയർ അധ്യക്ഷൻ ചിത്രകുമാർ, ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ ലീജിയനുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും, വാർത്താ സമ്മേളനത്തിൽ കോർഡിനേറ്റർ എം വി വിജയകുമാർ, മാനന്തവാടി പ്രസി: ഇന്ദിരാ സുഗതൻ, മുൻ ദേശീയ പ്രസി: അഡ്വ. ടി വി സുഗതൻ, കെ കെ രമേശ് എന്നിവർ പങ്കെടുത്തു.
Leave a Reply