ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ’: പാണ്ടിക്കടവ് എസ്.കെ.എസ്.എസ്.എഫ്. ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
മാനന്തവാടി: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ്. പാണ്ടിക്കടവ് ശാഖയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പാണ്ടിക്കടവ് തഹിയത്തുൽ ഇസ്ളാം മദ്രസ്സയിൽ നടന്ന ചടങ്ങ് അമ്പലവയൽ ഖത്തീബ് ഷമീം ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി ഉമ്മർ സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് ഖത്തീബ് ജാഫർ വാഫി പിണങ്ങോട് മുഖ്യ പ്രഭാഷണം നടത്തി.
മാനന്തവാടി എസ്.എച്ച്.ഒ. റഫീഖ് പി. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും, ഇതിനെതിരെ സമൂഹം ജാഗരൂകരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കാൻ മുന്നിൽ നിന്ന മാനന്തവാടി എസ്.എച്ച്.ഒ. റഫീഖ് പി. യെ എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ ആദരിച്ചു.
എസ്.കെ.എസ്.എസ്.എഫ്. മേഖല സെക്രട്ടറി അബ്ദുൽ കാദർ ഇ.കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ പടയൻ മുഹമ്മദ് ഹാജി, മാലിക് മൂടമ്പത്ത്, ജംഷീർ വി.കെ., ശഹീം ഫൈസി, ഹഫ്സൽ സി.എച്ച്., മുസ്തഫ കെ.പി., ഫൈസൽ വി.കെ., ജെറീഷ് മൂടമ്പത്ത്, റിൻഷാദ് കെ., റിയാസ് കെ.കെ., സജീർ വി.കെ., നിസാർ സി.എം., റഈസ് കെ., നിസാർ ബി.എ. തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫൈസൽ മുക്കാളി നന്ദി രേഖപ്പെടുത്തിയ പരിപാടി, ലഹരിമുക്ത സമൂഹത്തിനായി ഒന്നിച്ചുനിൽക്കുമെന്ന പ്രതിജ്ഞയോടെ സമാപിച്ചു.





Leave a Reply