July 20, 2026

ഭവനങ്ങൾക്കായുള്ള ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു

0
IMG_20260720_132648
By ന്യൂസ് വയനാട് ബ്യൂറോ

താളൂർ: മലബാർ ഭദ്രാസനത്തിൻ്റെ ജീവകാരുണ്യ പദ്ധതിയായ ‘കൂടി’ൻ്റെ ഭാഗമായി താളൂരിൽ നാല് ഭവനങ്ങൾക്ക് ശിലാസ്ഥാപനം നടന്നു. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയാണ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്.

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നേതൃത്വത്തിൽ ഭവനരഹിതർക്കായി നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ആടുപാറപുത്തൻപുരയിൽ  ബൈജുവും കുടുംബവും സൗജന്യമായി നൽകിയ താളൂർ മുയൽവയലിലെ സ്ഥലത്താണ് ഈ ഭവനങ്ങൾ നിർമ്മിക്കുന്നത്.

ഇന്ന്   രാവിലെ 10 മണിക്ക് നടന്ന ശിലാസ്ഥാപന ചടങ്ങിൽ സഭാ, ഭദ്രാസന പ്രതിനിധികളും മേഖലയിൽ നിന്നുള്ള ഇടവകാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഭവനരഹിതരായ അർഹരായ കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമായി മാറുന്നതാണ് ഈ പദ്ധതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *