മാർഗംകളിയിൽ 35 വർഷത്തെ ആധിപത്യം തുടർന്ന് അസംഷൻ സ്കൂൾ
നടവയൽ: 43-ാം മത് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാർഗംകളി മത്സരത്തിൽ 35 വർഷത്തെ ആധിപത്യം വിട്ടുകൊടുക്കാതെ ഇത്തവണയും അസംഷൻ സ്കൂൾ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മത്സരിക്കാനും യോഗ്യത നേടി.ആരതി പ്രസാദ്, അമൽഡ, ദുർഗ, ദിയ, അലീന, ലക്ഷ്മി, എന്നിവരാണ് മാർഗംകളി സംഘത്തിൽ ഉണ്ടായിരുന്നത്. സെബാസ്റ്റ്യൻ പുൽപ്പള്ളി ആണ് മാർഗംകളിയുടെ പരിശീലകൻ.
Leave a Reply