അമലോത്ഭവമാതാ ദേവാലയ തിരുനാളിന് കൊടിയേറി
മാനന്തവാടി:അമലോത്ഭവമാതാ ദേവാലയ തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ. വില്യം രാജൻ കൊടിയേറ്റി. ദിവ്യബലിക്കും നൊവേനയ്ക്കും മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിച്ചു. എല്ലാദിവസവും ജപമാലയും ഗാനശുശ്രൂഷയും ദിവ്യബലിയുമുണ്ടാകും.
ഡിസംബർ ആറ്, ഏഴ്, എട്ട് തീയതികളിലാണ് പ്രധാനതിരുനാൾ. ആറിന് നാലിന് തിരുസ്വരൂപങ്ങൾ നടത്തി ജപമാലപ്രദക്ഷിണം നടത്തും. ദിവ്യബലിക്ക് ബർണശ്ശേരി ഹോളി ട്രിനിറ്റ് ദേവാലയ വികാരി ഫാ. ജോയി പൈനാടത്ത് മുഖ്യകാർമികത്വം വഹിക്കും.
Leave a Reply