December 13, 2024

വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കാഗാന്ധി നാളെ  ജില്ലയില്‍

0
Img 20241130 Wa0007

കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കാഗാന്ധി എം പി നാളെ ജില്ലയിലെത്തും. ഞായറാഴ്ച 10.30ന് മാനന്തവാടിയിലും 12.15ന് സുല്‍ത്താന്‍ ബത്തേരിയിലും, 1.30ന് കല്‍പ്പറ്റയിലും നടക്കുന്ന സ്വീകരണ പരിപാടികളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. തുടര്‍ന്ന് വൈകുന്നേരം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. അതേസമയം പ്രിയങ്കക്കൊപ്പം രാഹുല്‍ഗാന്ധിയും ഇന്ന് മണ്ഡലത്തിലെത്തുന്നുണ്ട്. ഇന്ന് രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന ഇരുവരും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും. പ്രിയങ്കാഗാന്ധി ഉച്ചക്ക് 2.15ന് കരുളായി, 3.30ന് വണ്ടൂര്‍, 4.30ന് എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *