കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ ക്യാം മ്പയിന് പാടിച്ചിറയിൽ സ്വീകരണം നൽകി.
പുൽപ്പള്ളി :തോൽപ്പിച്ചാൽ നിലവാരം കൂടുമോ
കേരള ശാസ്ത്ര സാഹിത്വ പരിഷത്ത് വിദ്യാഭ്യാസജാഥ പാടിച്ചിറയിൽ. തോൽപ്പിച്ചാൽ നിലവാരം കൂടുമോ?എന്ന ചോദ്യമുയർത്തി കേരളത്തിലുടനീളം നടക്കുക്കുന്ന വിദ്യാഭ്യാസ ക്യാംമ്പയിന് പാടിച്ചിറ കേന്ദ്രത്തിൽ സ്വീകരണം നൽകി. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.ദിവാകരൻ മാസ്റ്റർ, ക്യാപ്റ്റനായ ജാഥ വി.പി ബാലചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ല വിദ്യാഭ്യസ സമിതി ചെയർമാൻ ടി.വി. ഗോപകുമാർ ,റജി കെ എം എ പ്രസംഗിച്ചു.
എംഎം. പി. അനിരുദ്ധൻ ലഘുലേഖ ഏറ്റുവാങ്ങി ജാഥയെ സ്വീകരിച്ചു. യോഗത്തിൽ സാഹിത്യകാരൻ ജോസ് പാഴൂക്കാരൻ അദ്ധ്യക്ഷം വഹിച്ചു. പി .സി . മാത്യു മാസ്റ്റർ സ്വാഗതവും ഏ.സി ഉണ്ണി കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Leave a Reply