ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം ആരംഭിച്ചു
സുൽത്താൻ ബത്തേരി :പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കന്ററി വിഭാഗം)
കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെൽ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ദിശ – ഹയർ സ്റ്റഡീസ് എക്സ്പോയ്ക്ക് ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
ദിശയുടെ ഭാഗമായി കരിയർ സെമിനാറുകൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിദ്യാർത്ഥികളുടെ പേപ്പർ പ്രസൻ്റേഷൻ ഉൾപ്പെടുന്ന കരിയർ കോൺക്ലേവ്, കരിയർ ചാർട്ടുകളുടെ പ്രദർശനം, കെ. ഡാറ്റ് കേരള ഡിഫ്രൻഷ്യൽ ആപ് റ്റ്യൂഡ് ടെസ്റ്റ് ഒരിക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ തിരഞ്ഞെടുക്കാൻ ഈ പരിപാടി സഹായകമാകും.
3500 വിദ്യാർത്ഥികളും 200 രക്ഷിതാക്കളും ഒന്നാം ദിവസം ദിശയുടെ ഭാഗമായി.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബത്തേരി നഗര സഭാ ചെയർമാൻ ടി. കെ രമേശ് നിർവ്വഹിച്ചു.
ചെയർപഴ്‌സൺ സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ പദ്ധതി വിശദീകരണം നടത്തി .
പി. ടി. എ പ്രസിഡണ്ട് ടി.കെ ശ്രീജൻ,
എസ്. എം. എസി . ചെയർമാൻ സുഭാഷ് ബാബു സി, പ്രിൻസിപ്പാൾമാരായ പി.സി. തോമസ്, എൻ.പി. മാർട്ടിൻ, എ.പി. ഷീജ, പി.എ അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ ജില്ലാ കോഡിനേറ്റർ കെ.ബി.സിമിൽ സ്വാഗതവും ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ നന്ദിയും പറഞ്ഞു.
ദിശയിൽ പുതു അനുഭവമായി
സ്റ്റുഡൻ്റ് കരിയർ കോൺക്ലേവ്
കരിയർ മേഖലയെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അവതരണമാണ് കരിയർ കോൺക്ലേവ് . കരിയർ കോൺക്ലേവ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻ്റ് കരിയർ കോൺക്ലേവിൽ മോഡറേറ്റർമാരായി ഡയറ്റ് ഫാക്കൽറ്റി ഡോ. കെ.എസ്. അനിൽക്കുമാർ, അധ്യാപകൻ എം അനിൽ കുമാർ എന്നിവർ പ്രവർത്തിച്ചു.
കുട്ടികളുടെ അവതരണങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റെലിജെൻസിൽ ദ്വാരക എസ് എച്ച്.എച്ച്. എസിലെ ശ്രീലക്ഷ്മി സുരേഷ്, സൈക്കോളജിയിൽ ജി.എച്ച് എസ് എസിലെ എ.ദിൽഷാനയും, ബയോ ടെക്നോളജിയിൽ എസ്.കെ.എം. ജെ.എച്ച് എസ് എസിലെ എം .അഹന്യയും , എൻ .ഡി.എ ക്കുറിച്ച് ഡബ്ലി. ഒ.വി.എച്ച്.എസ് മുട്ടിലെ ഫാത്തിമ റിയ, ഡാറ്റാ സയൻസിനെകുറിച്ച് സെൻ്റ് മേരീസ് മുള്ളൻകൊല്ലിയിലെ എം. എസ് വിഷ്ണുമായയും, ഡിജിറ്റൽ മാർക്കറ്റിംഗ് സോഷ്യൽ മീഡിയ എന്ന വിഷയത്തിൽ ജി.വി.എച്ച്.എസ്.എസ് അമ്പലവയലിലെ ഫിദ ഫർവ കെയും,
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് ഡബ്ലി .ഒ.എച്ച്. എസ്. എസിലെ റിയ ഫാത്തിമയും പേപ്പറുകൾ അവതരിപ്പിച്ചു.
ശ്രദ്ധേയമായി കരിയർ സെമിനാറുകൾ
എൻട്രൻസ് പരീക്ഷകളെയും ജോലി സാധ്യതകളെക്കുറിച്ചും മുൻ ജോ. എൻട്രൻസ് കമ്മീഷണർ ഡോ.രജു കൃഷ്ണൻ, ആഫ്റ്റർ എസ് എസ്. എൽ സി എന്ന വിഷയത്തിൽ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ എം.കെ. രാജേന്ദ്രൻ, ആഫ്റ്റർ +2 എന്ന വിഷയത്തിൽ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ജ്യോതിസ് പോളും ക്ലാസ്സുകൾ എടുത്തു.
Leave a Reply