December 13, 2024

മീനങ്ങാടി കത്തിഡ്രലിൽ ഓർമ്മപ്പെരുന്നാൾ നാളെ കൊടിയേറും.

0
Img 20241130 135312

മീനങ്ങാടി: സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശിലാസ്ഥാപനത്തിന്റെയും പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോർ ഗീവർഗ്ഗീസ് സഹദായുടേയും ഓർമ്മപ്പെരുന്നാൾ ഡിസംബർ ഒന്നിന് ആരംഭിക്കും. മൂന്നിനാണ് സമാപനം. ഒന്നിന് ഏഴ് മണിക്ക് പ്രഭാത പ്രാർത്ഥന, എട്ട്മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാനയ്ക് സൈമൺ കോർ-എപ്പിസ്കോപ്പ മാലിയിൽ, ഗീവർഗ്ഗീസ് കോർ-എപ്പിസ്കോപ്പ കിഴക്കേക്കര, ജോർജ്ജ് കോർ-എപ്പിസ്കോപ്പ മനയത്ത് എന്നിവർ കാർമ്മിത്വം വഹിക്കും. രാവിലെ 10 മണിക്ക് പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ബിജുമോൻ കർലോട്ടുകുന്നേൽ കൊടിഉയർത്തും. വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർത്ഥനയും, വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള നവീകരിച്ച കൽക്കുരിശിന്റെ സമർപ്പണവും അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നി‍‍‍‍ര്‍വ്വഹിക്കും.

2 ന് ശനിയാഴ്ച 7 മണിക്ക് പ്രഭാത പ്രാർത്ഥന, 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന .ഫാ.എൽദോകൂരൻതാഴത്തുപറമ്പിൽ, ഫാ.സിനു ചാക്കോ തെക്കെത്തോട്ടത്തിൽ, ഫാ.ലിജോ തമ്പി ആനിക്കാട്ട് എന്നിവർ കാർമ്മികത്വം വഹിക്കും.8.30ന് സ്നേഹസ്പർശം -2024 നടത്തപ്പെടും. വൈകുന്നേരം നാലു മണിക്ക് കുരിശിൻതൊട്ടികളിൽ കൊടിഉയർത്തൽ, 5.30ന് ദൈവാലയ കവാടത്തിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്താ ഗീവർഗ്ഗീസ് മോർ സ്തേഫാനോസിന് സ്വീകരണം, 6 മണിക്ക് സന്ധ്യ പ്രാർത്ഥന, 7 മണിക്ക് മീനങ്ങാടി ടൗൺകുരിശിലേക്കുള്ള പ്രദക്ഷിണം തുടർന്ന് ആശീർവ്വാദം.

പ്രധാന പെരുന്നാൾ ദിനമായ 3ന് ഞായറാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മെത്രാപ്പോലീത്ത പ്രധാന കാർമ്മികത്വം വഹിക്കും, ഫാ.ഷിജിൻ കടമ്പക്കാട്ട്, ഫാ.എൽദോ ഷാജു പനിച്ചിയിൽ എന്നിവ‍‍‍‍ര്‍ സഹകാർമ്മികത്വം വഹിക്കും. 10 മണിക്ക് മദ്ധ്യസ്ഥ പ്രാർത്ഥന, 10.30ന് പ്രസംഗം11.30ന് പ്രദക്ഷിണം ആശീർവ്വാദം തുടർന്ന നേർച്ചസദ്യ 3 മണിക്ക് കൊടി ഇറക്കുന്നതോടെ പെരുന്നാൾ സമാപിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ബിജുമോൻ കർളോട്ടുകുന്നേൽ, ട്രസ്റ്റി കുര്യാച്ചൻ നെടുങ്ങോട്ടുകുടി, സെക്രട്ടറി ജോൺസൺ കൊഴാലിൽ, ജോ.ട്രസ്റ്റി ജോസ് ചക്കാലക്കൽ, പബ്ലിസിറ്റി കൺവീനർ സിജോ മാത്യു തുരുത്തുമ്മേൽ എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *