January 15, 2025

ക്രൂരമായി മർദ്ദിച്ച പോലീസിനെതിരെ വധഭീഷണി; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു.

0
Img 20241202 203606

 

 

കൽപ്പറ്റ: യൂത്ത് കോൺഗ്രസ്സ് കളക്ട്രേറ്റിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ പോലീസ് നടപടിയെ തുടർന്ന് കൽപ്പറ്റ പോലീസ് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പോസ്സറുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗവുമായ ജഷീർ പള്ളിവയലിനെതിരെ പോലീസ് കേസെടുത്തു. ദൈവം ആയുസ് തന്നിട്ടുണ്ടെങ്കിൽ മോനേ വിനോയ് കെ ജെ തന്നെ വിടത്തില്ല’ എന്ന് ഇൻസ്പെക്ടറുടെ ഫോട്ടോ സഹിതം ഫേയ്സ് ബുക്കിലും, ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ച പോസ്റ്റിനെതിരെയാണ് നടപടി. ഭീഷണിപ്പെടുത്തി ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ചെയ്ത‌തെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് ഇൻസ്പെക്‌ടർ വിനോയ് സ്വമേധയാ കേസെടുത്തത്. കളക്ട്രേറ്റ് മാർച്ചിൽ ജഷീർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു, ജഷീറിന്റെ പുറത്ത് ലാത്തിചാർജിനെ തുടർന്നേറ്റ പരിക്കുകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു ജനപ്രതിനിധിയാണെന്നറിഞ്ഞിട്ടും ജഷിറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് കോൺഗ്രസിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *