വയനാട് പുനരധിവാസ ഭൂമി ഏറ്റെടുക്കൽ: രാഷ്ട്രീയ പാർട്ടികൾ നിലപാടു വ്യക്തമാക്കണം സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
കൽപ്പറ്റ :വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ , മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഏക മനസ്സോടെ, സർക്കാർഭൂമി അനധികൃതമായി കൈയടക്കിയ തോട്ടം കുത്തകളെ സഹായിക്കുകയാണ് ചെയ്യുന്നത്.
പുനരധിവാസ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകുന്നില്ല?
ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഉള്ള രാഷ്ട്രീയ പാർട്ടികൾ ഇനിയെങ്കിലും ഇക്കാര്യത്തിൻ നിലപാടുകൾ വ്യക്തമാക്കണമെന്ന് സി.പി.ഐ (എം .എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. 110 ദിവസമായി വയനാട് കലക്ടറേറ്റിന് മുന്നിൽ പുനരധിവാസം വൈകിപ്പിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് പാർട്ടിയുടെ നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതകാല സമരം ശക്തിപ്പെടുത്തുന്ന കാര്യം ചർച്ച ചെ യ്യാൻ വിളിച്ച് ചേർത്ത യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ബിജി ലാലിച്ചൻ അദ്ധ്യക്ഷനായി. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, എം.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.
Leave a Reply