പി.കെ. ഗോപാലൻ അനുസ്മരണം നടത്തി
കൽപ്പറ്റ : മുതിർന്ന കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന പി.കെ. ഗോപാലന്റെ ചരമവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കെപിസിസി എക്സിക്യൂട്ടീവ് അംഗം, മിനിമം വേജസ് ബോർഡ് സംസ്ഥാന ചെയർമാൻ, പി.എൽ.സി. അംഗം എന്നീ നിലകളിൽ ഗോപാലേട്ടൻ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. വയനാട്ടിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചാണ് ഗോപാലേട്ടൻ തന്റെ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ചത്. നിരവധി പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഐ.എൻ.ടി.യു.സിയെ നയിച്ചത് ഇദ്ദേഹമായിരുന്നു.യോഗം ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എം.ജി. ബിജു, അഡ്വ. പി.ഡി. സജി, ബിനു തോമസ്, എൻ.യു. ഉലഹന്നാൻ, അഡ്വ. ഒ.ആർ. രഘു, പി.കെ. കുഞ്ഞിമൊയ്തീൻ, അഡ്വ. എം. വേണുഗോപാൽ, കമ്മന മോഹനൻ, മോയിൻ കടവൻ, ബീന ജോസ്, പി. വിനോദ്കുമാർ, നിസി അഹമ്മദ്, ബി. സുരേഷ് ബാബു, മാണി ഫ്രാൻസിസ്, ഇ.എ. ശങ്കരൻ, ഗിരീഷ് കൽപ്പറ്റ, ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Leave a Reply