April 16, 2026

ചൂരൽമല ദുരന്തം:    ഓർഫൻ ഹോം കെയർ ഫണ്ട് വിതരണം ചെയ്തു

0
Img 20241215 191124
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വയനാട് മേപ്പാടി ചൂരൽമല ദുരന്തത്തിൽ എല്ലാവരും നഷ്ടപ്പെട്ട് അത്ഭുതമായി രക്ഷപ്പെട്ട സിദ്റതുൽ മുൻതഹാ (5 വയസ് ) നൈസ മോൾ (3 വയസ് ) അവ്യക്ത് (8വയസ് )എന്നിവരെ പനമരം ബദ്റു ഹുദാ ഓർഫൻ ഹോം കെയറിൽ ഉൾപ്പെടുത്തി.

ദുരത്തിൽ നിന്ന് രക്ഷപ്പെട്ട 14 വയസിൽ താഴെ പ്രായമുള്ള രക്ഷിതാക്കൾ നഷ്ടപ്പെ ട്ട കുട്ടികൾക്ക് മാസം 2000 രൂപ വീതം അ വരെ തുടർന്നു സംരക്ഷിക്കുന്നവർക്ക് നൽകുമെന്ന് കത്ത് മുഖേന ബദ്റുൽഹുദാ സാരഥികൾ ബഹു: മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു

ചൂരൽ മലയിൽ നിന്ന് ലഭ്യമായ ഈ കുട്ടികൾക്കും ബദ്റുൽ ഹുദാ ഓർഫൻ ഹോം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് അനാഥകൾക്കുമുള്ള ഫണ്ടുകൾ ബദ്റുൽഹുദയിൽ നടന്ന ചടങ്ങിൽ കൈമാറി.

ബദ്റുൽഹുദാ സാരഥികളായ പി ഉസ്മാൻ മൗലവി , പി.കെ ഇബ്രാഹീം സഖാഫി, കെ സി മൊയ്തുട്ടി ഹാജി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *