കണ്ണൂർ എയർപോർട്ട്: കേന്ദ്ര നിലപാട് ദൗർഭാഗ്യകരം: കേരള പ്രവാസി സംഘം
![Img 20241216 104853](https://newswayanad.in/wp-content/uploads/2024/12/img_20241216_104853.jpg)
കൽപറ്റ: കണ്ണൂർ അന്താരാഷ്ട്ര എയർപ്പോർട്ടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ പ്രവാസി സമൂഹത്തിന് ഏറെ ഗുണകരമായ കണ്ണൂർ എയർപോർട്ടിനോട് ആരംഭകാലം മുതൽ കേന്ദ്രം തുടർന്ന് വരുന്ന നിഷേധാത്മക നിലപാട് തീർത്തും ദുർഭാഗ്യകരമാണ്. വടക്കൻ കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ഏറെ സംഭാവന നൽകുവാൻ കഴിയുന്ന കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക, വിമാനത്താവളത്തോട് ചേർന്ന് ഹജ്ജ് ഹൌസ് നിമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥക്ക് വയനാട് ജില്ലാ കമ്മിറ്റി ഐഖ്യദാർഡ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, പി ടി മൻസൂർ, കെ ടി അലി, സി കെ ഷംസുദ്ദീൻ, കെ ആർ രഘു, ഹാജാ ഹുസ്സൈൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply