ആദിവാസി മധ്യവയസ്‌കനെതിരെയുള്ള ക്രൂരമായ അതിക്രമം:നടപടി എടുക്കണം എന്ന് ഡി വൈ എഫ് ഐ
കൽപ്പറ്റ: ആദിവാസി മധ്യവയസ്‌ക നെതിരെയുള്ള ക്രൂരമായ അതിക്രമം നേരിടേണ്ടിവന്ന സംഭവത്തിൽ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.പയ്യമ്പള്ളി കൂടൽ കടവിന് സമീപം രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിന് ശേഷം റോഡിൽ വച്ച് ഉറക്കെ അസഭ്യം പറഞ്ഞത് നാട്ടുകാർ ചോദ്യം ചെയ്‌തിരുന്നു. അക്രമി സംഘം കല്ലുപയോഗിയിച്ച് നാട്ടുകാരിലൊരാളെ തല്ലിയത് തടഞ്ഞ മാതനാണ് ക്രൂരമായ മർദനമേറ്റത്. മാതന്റെ കൈ ഡോറിൽ കുടുങ്ങിയത് വക വയ്ക്കാതെ 500 മീറ്ററോളമാണ് റോഡിൽ വലിച്ചിഴച്ചത്. ശേഷം അക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത നാലംഗ സംഘം വാഹനത്തിൽ രക്ഷപ്പെട്ടു. പ്രസ്‌തുത വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Leave a Reply