മനസാക്ഷി മരവിക്കുന്നആദിവാസി ക്രൂരതക്ക് ഒരിക്കൽ കൂടെ വയനാട് സാക്ഷിയായി
![Img 20241217 102834](https://newswayanad.in/wp-content/uploads/2024/12/img_20241217_102834.jpg)
മാനന്തവാടി: കാലാകാലങ്ങളായി വയനാട്ടിലെ ആദിവാസി സമൂഹം അനുഭവിക്കുന്ന പീഡനങ്ങൾക്കും ക്രൂരതകൾക്കും അറുതിയില്ല.
കാലം ഇത്ര കഴിഞ്ഞിട്ടും പൊതുസമൂഹം ആദിവാസികളോടുള്ള പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. അത്തരത്തിൽ
മനുഷ്യ മനസാക്ഷിക്കു നിരക്കാത്ത രണ്ടു ദാരുണമായ സംഭവങ്ങൾക്കാണ് മാനന്തവാടി ഇന്നലെ സാക്ഷ്യം വഹിച്ചത്.
ഒന്ന് ആദിവാസി യുവാവിനെ റോഡിലൂടെ അരകിലോമീറ്റർ വലുച്ചിഴച്ച സംഭവം. കൂടൽക്കടവ് ചെമ്മാട് ഊരിലെ മാതനെ യാണ് വലിച്ചിഴച്ചത്. സംഭവത്തിൽ മാതന് അരക്കും കൈകലുകൾക്കും സാരമായി പരിക്കേറ്റു. കാറിന് സൈഡ് നൽകിയില്ലെന്നതിന്റെ പേരിൽ മറ്റൊരു കാർ യാത്രകരുമായുള്ള തർക്കത്തിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കാൻ മാതനും സഹോദരൻ വിനുവും നാട്ടുകാരും ശ്രമിച്ചു ഇതിനിടെ കാറിൽ നിന്നിറങ്ങിയ ഒരാൾ നാട്ടുകാരനെ കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചത് മാതൻ തടഞ്ഞു. തുടർന്ന് മർദ്ദിക്കുകയും മാധന്റെ കൈപിടിച്ചു കാറിലേക്കിട്ടു റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. അരക്കിലോമീറ്റർ അപ്പുറത്തെ റോഡിൽ മാതനെ ഉപേക്ഷിച്ച് കാർ യാത്രക്കാർ കടന്നുകളഞ്ഞു. കണിയാമ്പറ്റ പനമരം സ്വദേശികളായ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ തന്നെ മാനന്തവാടിയിൽ നടന്ന മറ്റൊരു ഞെട്ടിക്കുന്ന സംഭവമായിരുന്നു
ആശുപത്രി അധികൃതർ ആംബുലൻസ് വിട്ട് നൽകാത്തതിനെ തുടർന്ന് ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.
ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. വയനാട് ഇടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ 4 സെന്റ് ഉന്നതിയിലെ ചുണ്ടമ്മയുടെ(80) മൃതദേഹമാണ് ഓട്ടോയിൽ കയറ്റി കൊണ്ടു പോയത്. ഞായറാഴ്ച വൈകിട്ടാണ് ചുണ്ടമ്മ മരിച്ചത് കുടുംബം പ്രമോട്ടറെ അറിയിക്കുകയും ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് ആംബുലൻസ് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ആംബുലൻസ് എത്തുമെന്ന് പ്രമോട്ടർ അറിയിച്ചെങ്കിലും എത്തിയില്ല തുടർന്ന് നാലുമണിയോടെ മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോയിൽ കയറ്റി നാല് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഓട്ടോയുടെ പിന്നിലിരുന്നവരുടെ മടിയിൽ പായയിൽ ചുരുട്ടി വെച്ച മൃതദേഹം വാഹനത്തിന് പുറത്തേക്ക് തള്ളി നിന്നിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധ ഉയരുന്നുണ്ടെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ല. മനസ്സാക്ഷിയെ മുറിവേൽപ്പിക്കുന്ന തരത്തിൽ ഇത്തരം ക്രൂരതകൾ ആദിവാസി സമൂഹത്തിനോട് എന്തിന് ചെയ്യുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
Leave a Reply