കമ്പളക്കാട് വ്യാപാരിക്ക് മർദ്ദനം
കമ്പളക്കാട്:ഇന്ന് രാവിലെയോടെയാണ് സംഭവം. കമ്പളക്കാട് ടൗണിൽ ഫർണ്ണീച്ചർ വ്യാപാരം നടത്തുന്ന വാഴയിൽ ബഷീർ എന്ന വ്യാപാരിയെ കെട്ടിടം ഉടമയും മകനും ചേർന്ന് ബഷീറിൻ്റെ കടയിൽ കയറി മർദ്ദിക്കുകയായിരുന്നു. നിലവിൽ ബഷീർ കച്ചവടം ചെയ്യുന്ന വാടക റൂം കേസിലാണ്. കേസുമായി ബന്ധപ്പെട്ട തർത്തിനിടെയാണ് ബഷീറിനെ ഇവർ കടയിൽ കയറി മർദ്ദിച്ചത്.
മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് ബഷീറിനെ ആദ്യം കമ്പളക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് വിദഗ്ദ ചികിൽസക്കായി കൈന്നാട്ടി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബഷീറിന് കഴുത്തിന് പുറകിലും, മുഖത്തും പരിക്കേറ്റിട്ടുണ്ട്. സംഭവം കമ്പളക്കാട് പോലീസിൽ പരാതി പെട്ടിട്ടുണ്ട്.
Leave a Reply