January 17, 2025

അവസാനയാത്രയ്‌ക്കെങ്കിലും ആദിവാസിയ്ക്ക് ആംബുലൻസ് നൽകാത്തത് മനുഷ്യത്വ രഹിതമായ നടപടി : എ ഐ ടി ആർ എം 

0
Img 20241217 Wa0037

മാനന്തവാടി:എടവക ഗ്രാമപഞ്ചായത്തിലെ വീട്ടിച്ചാൽ നാല് സെൻ്റ് ഉന്നതിയിലെ ആദിവാസി സ്ത്രീയുടെ മൃതദേഹം ശമശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെയോ ലഭ്യമാക്കാത്തതിനാൽ SA ഗ്രാമപഞ്ചായത്തിന്റെയോ ആംബുലൻസ് മൃതദേഹം ഓട്ടോറിക്ഷയിൽ കിടത്തി ശ്മശാനത്തിലെത്തിക്കേണ്ടിവന്നത് പഞ്ചായത്ത് ഭരണസമിതിയുടെയും ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ്.

 

പട്ടികജാതി/പട്ടിക വർഗ്ഗ പ്രൊമോട്ടർമാരുടെ നിയമനം തികച്ചും രാഷ്ട്രീയവത്കരിച്ചതോടെ പ്രമോട്ടർമാർക്ക് പ്രമോട്ടർ ജോലി പെയ്യേണ്ടിവരുന്നതിലും അധികമാണ് പഞ്ചായത്തിലെയും മറ്റ് രാഷ്ട്രീയ നേതൃത്വങ്ങൾ ആവശ്യപ്പെടുന്ന ജോലികൾ നിർവ്വഹിക്കേണ്ടിവരുന്നത്. പ്രൊമോട്ടർമാർക്ക് സമയബന്ധിതമായി ആനുകൂല്യം നൽകാത്ത ട്രൈബൽ ഡിപ്പാർട്ട്മെൻ്റ് എല്ലാ കുറ്റങ്ങളും പ്രൊമോട്ടറുടെ 3 ആരോപിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ബുദ്ധിപൂർവ്വം ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ആയതിന് ഉദാഹരണമാണ് എടവക പഞ്ചായത്തിലെ എസ് ടി പ്രൊമോട്ടറെ പുറത്താക്കിയ മനുഷ്യത്വ രഹിതമായ നടപടി.

 

ആദിവാസി ദളിത് ജീവിതങ്ങൾക്കുമേലുള്ള കടന്നുകയറ്റവും അവഹേളനവും അവസാനിപ്പിക്കണമെന്ന് എ ഐ ടി ആർ എം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ എസ് സൗമ്യ, സജി, കുമരേശൻ, പ്രദീഷ്, മാധവൻ വെള്ളാരംകുന്ന്, സജി ഗുഡലായി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *