എടപ്പെട്ടി സ്കൂളിന് മൈക്ക്സെറ്റ് കൈമാറി
കൽപ്പറ്റ: മടക്കിമല സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും എടപ്പെട്ടി ഗവ. എൽ പി സ്കൂളിന് അനുവദിച്ച മൈക്ക്സെറ്റ് ബാങ്ക് പ്രസിഡൻ്റ് അഡ്വ. എം. ഡി .വെങ്കിടസുബ്രഹ്മണ്യൻ സ്കൂളിന് കൈമാറി. ബാങ്ക് നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂളിലേക്ക് സൗണ്ട് സിസ്റ്റം ലഭ്യമാക്കിയത്.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ബി. ഖദീജ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ ജോയി തൊട്ടിത്തറ, അമ്പിളി ദാസൻ , ത്രേസ്യാമ്മ കുഞ്ഞാനായിൽ, എസ് എം സി ചെയർമാൻ എൻ. സന്തോഷ്, എം പി ടി എ പ്രസിഡൻ്റ് ജിസ്നജോഷി, ജെയിൻ ആൻ്റണി, എം എച്ച് ഹഫീസ്റഹ്മാൻ, എൻ. പി. ജിനേഷ്കുമാർ, അമൃത വിജയൻ, കെ. എ. സജിന, കെ .ജി. ദാഷായണി, സി .വി. ശശികുമാർ ,പി. എസ്. അനീഷ എന്നിവർ പ്രസംഗിച്ചു.
Leave a Reply