ആരോഗ്യകരമായ ഒരു സംവാദത്തിനും പാര്‍ലമെന്റ് വേദിയാകുന്നില്ല;എ. വിജയരാഘവന്‍
സുല്‍ത്താന്‍ ബത്തേരി: മോദി ഭരണത്തില്‍
മനുഷ്യരെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുന്നില്ലെന്ന്
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. സിപിഎം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ഒരു സംവാദത്തിനും പാര്‍ലമെന്റ് വേദിയാകുന്നില്ല. ലോക്‌സഭയിലും രാജ്യസഭയിലും മതിയായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ കൊണ്ടുവന്ന് ആരോഗ്യകരമായ ചര്‍ച്ച ഇല്ലാതാക്കാന്‍ ശ്രമിച്ചു.
ജനകീയ പ്രശ്‌നങ്ങളും ഭരണ വൈകല്യങ്ങളും ചര്‍ച്ചയാകാതിരിക്കാന്‍ മറ്റുപല കാര്യങ്ങള്‍ക്കാണ്
കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഓരോ മനുഷ്യനെയും വര്‍ഗീയമായി വേര്‍തിരിക്കുന്ന ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. കേരളത്തിലും വലിയതോതിലുള്ള വര്‍ഗീയവത്കരണമാണ് നടക്കുന്നത്.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കാവില്ല. എല്ലാവരും കൂടിയാല്‍ത്തന്നെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളെ യോജിപ്പിച്ചു നിര്‍ത്താനായതാണ് ബിജെപിയുടെ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം ഇല്ലാതാക്കുന്നതിന് സഹായകമായത്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളെ ക്ഷയിപ്പിക്കാനാണ് ബിജെപി ശ്രമം. ഇതിന് പണവും അധികാരവും കോര്‍പറേറ്റുകളും ബിജെപിയുടെ പക്കലുണ്ട്.
എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുന്ന കേരള സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രവും പ്രതിപക്ഷവും ശ്രമിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് ദേശീയ സ്വാതന്ത്ര്യസമര മൂല്യമില്ല. അധികാരം കിട്ടാന്‍ ഏത് വര്‍ഗീയതയുമായും സന്ധിചെയ്യുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും വിജയരാഘവന്‍ പറഞ്ഞു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.വി സഹദേവന്‍ അധ്യക്ഷത വഹിച്ചു.
Leave a Reply