April 16, 2026

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണം നീക്കണം – റഷീദ് ഉമരി 

0
Img 20241228 Wa0005
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : മാനന്തവാടി മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ കുറുവാ ദ്വീപിലേക്കുൾപ്പെടെയുള്ള പ്രവേശന നിയന്ത്രണം നീക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ റഷീദ് ഉമരി. എസ്ഡിപിഐ മാനന്തവാടി മണ്ഡലം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മുൻപൊന്നും ഇല്ലാത്ത വിധം ആളുകളുടെ പ്രവേശനം നിജപ്പെടുത്തിയത് അവയെ ആശ്രയിച്ചു കഴിയുന്ന കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല നിയനന്ത്രണങ്ങളറിയാതെ ഇവിടങ്ങളിലേക്ക് ദൂരെ ദിക്കുകളിൽ നിന്ന് എത്തുന്ന ടൂറിസ്റ്റുകൾ തിരിച്ചു പോകേണ്ടി വരുന്ന അവസ്ഥയുമാണ്.

ഒരു വശത്ത് സെമിനാറുകളും മറ്റും നടത്തി ടൂറിസം വകുപ്പും മന്ത്രിയും വയനാടിലേക്ക് ആളുകളെ ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച് എത്തുന്നവരെ മറുവശത്ത് നിയന്ത്രണങ്ങളേർപ്പെടുത്തി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അതിനാൽ അടിയന്തരമായി മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിയന്ത്രണം മരവിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് എ.യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ മഹ്‌റൂഫ്, പി ഫസ്‌ലുറഹ്മാൻ, ജില്ലാ സെക്രട്ടറി എസ്.മുനീർ,ജില്ലാ കമ്മിറ്റിയംഗം മമ്മൂട്ടി കെ,മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ തരുവണ, വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലം സെക്രട്ടറി സജീർ എം ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി സകരിയ്യ തലപ്പുഴ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *