January 13, 2025

തമിഴ് നാടും കർണാടകയും കേരളവും തമ്മിലുള്ള അതുല്യമായ സാംസ്‌കാരിക ബന്ധത്തിന്റെ ഓർമപ്പെടുത്തലാണ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

0
Img 20241228 102000

ദ്വാരക :തമിഴ് നാടും കർണാടകയും കേരളവും തമ്മിലുള്ള അതുല്യമായ സാംസ്‌കാരിക ബന്ധത്തിന്റെ ഓർമപ്പെടുത്തലാണ് വയനാടിന്റെ മണ്ണിൽ നടക്കുന്ന സാഹിത്യോത്സവം എന്ന് കർണാടക മുഖ്യമന്ത്രി , സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് ഡൽഹി സന്ദർശിക്കേണ്ടതിനാൽ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.

 

നമ്മുടെ സമൂഹത്തിലെ അനാചരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കെതിരെ അസമത്വത്തിനെതിരെയും പോരാടിയ വിപ്ലവകാരിയും കവിയും ക്രാന്തദർശിയുമായ ബസവണ്ണയെ പോലുള്ളവർക്കുള്ള ആദരമാണ് ഈ ഫെസ്റ്റിവൽ. ബസവണ്ണയുടെ വാക്കുകൾ ഇന്നും നമ്മളെ പ്രചോദിപ്പിക്കുന്നു. ഗ്രാമീണ സാഹിത്യോത്സവത്തിൽ അദ്ദേഹത്തിൻരെ പാരമ്പര്യം ഓർമ്മിക്കുന്നത് വളരെ ഉചിതമാണ്. ഈ ഫെസ്റ്റിവലിൻറെ ടാഗ് ലൈൻ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ തുല്യനീതി പ്രതിഫലിപ്പിക്കുന്നതാണ്, അത് സാംസ്കാരിക വൈവിധ്യവും സാമൂഹികനീതിയും ഉറപ്പിക്കുന്നതിനിലെ അടിസ്ഥാനശില. നമുക്ക് നമ്മുടെ വൈവിധ്യങ്ങളെ ആഘോഷിക്കാം. അതോടൊപ്പം കൂടുതൽ സമത്വമാർന്നതും നീതിയധിഷ്ഠിതവുമായ സമൂഹത്തെ കെട്ടിപ്പടുക്കാം.

ഈ സാഹിത്യോത്സവത്തിലൂടെ ആയിരക്കണക്കിന് ബസവണ്ണമാരെ സൃഷ്ടിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം, മുമ്പെന്നത്തേക്കാളും ബസവണ്ണമാരെ ആവശ്യമുള്ള കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തക പൂജ പ്രസന്ന, കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉദ്ഘാടനപ്രസംഗ സന്ദേശം വേദിയിൽ വായിച്ചു.

 

ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയ എല്ലാ ആശയങ്ങളും , ചെറിയ കൂട്ടായ്മകളിൽ നിന്ന്, കൂട്ടമായ ആശയവിനിമയത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്ന്, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് പറഞ്ഞു. ഇതൊരു ഗ്രാമീണ കലോത്സവമായാണ് തുടങ്ങിയത്. സാഹിത്യപ്രതിഭകളുടെയും മറ്റ് മേഖലകളിലെ പ്രഗ്ത്ഭരുടെയും സാന്നിധ്യം കൊണ്ട് സാഹിത്യോത്സവത്തിന്റെ ദിവസങ്ങളിൽ വയനാട് ഏറ്റവും വലിയ ജില്ലയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു

വയനാട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ അധ്യക്ഷനായിരുന്നു. മാധ്യമപ്രവർത്തകയും അഭിഭാഷകയുമായ ലീന രഘുനാഥ്‌, ജോസഫ് കെ ജോബ്, ജസ്റ്റിൻ ബേബി, വി എസ് നിഷാന്ത് എന്നിവർ സന്നിഹിതരായിരുന്നു.

 

മാനന്തവാടി ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 29 വരെയാണ് വയനാട് സാഹിത്യോത്സവം നടക്കും. ഉദ്ഘാടന സമ്മേളനത്തി ൽ പങ്കെടുക്കാനെത്തിവയവരെല്ലാം സാഹിത്യോത്സവം മുന്നോട്ട് വെക്കുന്ന സ്വാതന്ത്ര്യത്തെയും സർഗാത്മാകതയെയും പ്രതീകമാക്കിക്കൊണ്ട് വ്യത്യസ്ത നിറത്തിലുള്ള ബലൂണുകൾ പറത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *