നഗരസഭ ബസ്‌സ്റ്റാന്റ് കെട്ടിടം പൊളിക്കരുത്. ടി.എ.റെജി
മാനന്തവാടി:പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും പകരം സംവിധാനം ഒരുക്കാതെ നിലവിലുള്ള ബസ്‌സ്റ്റാന്റ് കെട്ടിട സമുച്ചയം പൊളിക്കാനുള്ള തീരുമാനം നടപ്പാക്കരുതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ മാനന്തവാടി ടൗണിൽ എത്തുമ്പോൾ ബസ്സ് കാത്തിരിക്കുന്നതിന് വേറൊരു സൗകര്യവും ഇല്ലന്നിരിക്കെ തെറ്റായ പൊളിക്കൽ തീരുമാനം ഉപേക്ഷിക്കണം.ടൗണിന്റെ വികസനമാണ് ഭരണ സമിതിയുടെ ലക്ഷ്യമെങ്കിൽ പുതിയൊരു സ്ഥലം കണ്ടെത്തി എല്ലാസൗകര്യത്തോടും ബസ്സ്സ്റ്റാന്റ് നിർമ്മിക്കണമെന്നും ടി.എ. റെജി പറഞ്ഞു.
Leave a Reply