ഞങ്ങളുടെ സമരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയല്ല, , കോർപ്പറേറ്റുകൾക്ക് എതിരെയാണ് – കർഷക സമരനേതാവ് സുഖദേവ് സിംഗ് കോക്രി.
മാനന്തവാടി :വയനാട് സാഹിത്യോത്സവത്തിൻ്റെ രണ്ടാം പതിപ്പിലെ രണ്ടാം ദിനത്തെ ആവേശഭരിതമാക്കി കർഷക പ്രക്ഷോഭത്തിന്റെ നേതാവും ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറിയുമായ സുഖ്ദേവ് സിംഗ് കോക്രി. നെഞ്ച് പിളർന്ന് ഞാൻ വിപ്ലവം കാട്ടാം എന്ന സെഷനിൽ സുഖ്ദേവ് കോക്രി പഞ്ചാബിയിൽ തന്റെ സമര യാത്രകൾ വിവരിച്ചു, ദൽജിത് ആമി ആ വാക്കുകളെ ഇംഗ്ലീഷിലേക്ക് വിനോദ് കെ ജോസ് മലയാളത്തിലേക്ക് മൊഴിമാറ്റി
കർഷക പ്രസ്ഥാനത്തിന്റെ യാത്ര, അതിന്റെ പ്രവർത്തന രീതി അവർ നേരിട്ടുവന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് തന്റെ അനുഭവങ്ങൾ കോക്രി പങ്കുവെച്ചു.
‘മുൻ ശാസ്ത്ര അദ്ധ്യാപകനായ താൻ ദരിദ്ര കർഷകന്റെ മകനായാണ് ജനിച്ചത്. , വ്യക്തിപരമായ അനുഭവങ്ങളും 1998-ലെ ഒരു ദുരന്ത സംഭവവും തന്നെ തന്റെ ജോലി ഉപേക്ഷിച്ച് കർഷക പ്രസ്ഥാനത്തിൽ ചേരാൻ പ്രേരിപ്പിച്ചു.
‘പ്രസ്ഥാനത്തിന്റെ വിജയം അതിന്റെ ജനാധിപത്യ ഘടനയെ ആശ്രയിച്ചിരിക്കുന്നു എന്നും , അതിന്റെ നിയമങ്ങളും നിബന്ധനകളും ഇന്ത്യൻ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒരുമയും ബോധവൽക്കരണ ക്യാമ്പയിനുകളും വഴിയാണ് ഈ സംഘടനയ്ക്ക് വൻ ജനപിന്തുണ ലഭിച്ചതെന്ന് സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് സുഖ്ദേവ് കോക്രി മറുപടി പറഞ്ഞു.
‘ഡൽഹിയിലേക്ക് സമരം കടക്കുന്നതിനും ആറ് മാസങ്ങൾക്ക് മുൻപ് തന്നെ സമരത്തിനായുള്ള തയ്യാറെടുപ്പുകൾ പഞ്ചാബിലെ ഗ്രാമങ്ങളിൽ ആരംഭിച്ചിരുന്നു കർഷകരുമായി അടുത്ത് ഇടപഴകി അവരുടെ പൂർണ പിന്തുണയോടെയാണ് സമരം കൂടുതൽ ശക്തി പ്രാപിച്ചത്, നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകളെപറ്റി ഓരോ കർഷകനും ബോധവന്മാരായിരുന്നു. എല്ലാമറിഞ്ഞിട്ടും അവർ നൽകിയ പിന്തുണയാണ് ഒരു വർഷകാലമെടുത്ത് നേടിയെടുത്ത വിജയം’ എന്ന് സുഖ്ദേവ് കോക്രി പറഞ്ഞു
ദേശീയ മാധ്യമങ്ങളും സർക്കാരും സമരത്തിന് എതിരെ നടത്തിയ നുണ പ്രചരണങ്ങളെപറ്റി ചോദിച്ചപ്പോൾ ,ഇത് തങ്ങൾ പ്രതീക്ഷിച്ചതാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, തങ്ങളുടെ കാര്യം റിപ്പോർട്ട് ചെയ്യാൻ തയ്യാറായ സ്വതന്ത്ര മാധ്യമപ്രവർത്തകരിൽ നിന്ന്, അത് തങ്ങളുടെ ജോലിക്ക് ഭീഷണിയാകുമെന്നറിയാമായിരുന്നിട്ടും പിന്തുണ ലഭിച്ചു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ കർഷക സമരം റിപ്പോർട്ട് ചെയ്തതിന്റ പേരിൽ താൻ നേരിടേണ്ടി വന്ന കേസുകളെ പറ്റി വിനോദ് കേ ജോസ് പറഞ്ഞു.
സാമൂഹികമായ ഉയർച്ച താഴ്ചകൾക്കും ജാതിബോധങ്ങൾക്കും അതീതമായി കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഹിന്ദുക്കളായ കച്ചവടക്കാരും സിഖുകാരായ കർഷകരും ഒരുമിച്ച് നിന്നു എന്ന് അദ്ദേഹം പറഞ്ഞു , സമരങ്ങൾ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ജാതിമത ചിന്തകളെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ആയിരുന്നു അത്. ‘ഏവരെയും ഒന്നിച്ചു നിർത്തുക എന്ന് പറയുമ്പോൾ തെറ്റ് ചെയ്യുന്നവരെ പുറത്താക്കി ,തങ്ങളുടെ സംഘടനയിൽ ഉള്ളവരെ തന്നെ ജയിലിലേക്ക് അയക്കാനും ഞങ്ങൾ മടിച്ചിട്ടില്ല ‘എന്നും അദ്ദേഹം വ്യക്തമാക്കി.
കർഷക പാർട്ടി രൂപീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദ്യത്തിന്, കർഷകരുടെ പ്രശ്നങ്ങൾ കോർപ്പറേറ്റ് പിന്തുണയുള്ള പാർട്ടികളല്ല, മറിച്ച് കർഷക സംഘടനകൾ മാത്രമാണ് പരിഹരിച്ചത് എന്നതിന് ചരിത്രപരമായ ഉദാഹരണങ്ങൾ ഉദ്ധരിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കി. ഞങ്ങളുടെ ലക്ഷ്യം ഏതെങ്കിലും ഒരു പാർട്ടിയെ പിന്തുണയ്ക്കുകയോ തോൽപ്പിക്കുകയോ അല്ല, മറിച്ച് കോർപ്പറേറ്റ് സംവിധാനത്തെ തോൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുഖ്ദേവ് സിംഗ് കോക്രിയെ എഴുത്തുകാരി കെ ആർ മീര ഉപഹാരം നൽകി ആദരിച്ചു.





Leave a Reply