ബത്തേരിയിൽ ഫ്ലൈ ഹൈ പദ്ധതിയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം
ബത്തേരി: പട്ടിക വർഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷ ശേഷി വർദ്ധിപ്പിക്കുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കുന്ന നൂതന പദ്ധതിയായ ഫ്ലൈ ഹൈയുടെ ഭാഗമായി വിദ്യാർത്ഥികൾ വർണ്ണാഭമായ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സർവ്വജൻ സ്കൂൾ പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ ആഘോഷ പരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു.
ആഘോഷ ചടങ്ങിൽ നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾ നാസർ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ കൃഷ്ണപ്രിയ ടി ആർ, അനുഷ പി എസ്, അർഷാദ് സി, മോളി എബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് കൂടുതൽ മിഴിവേകി. പാട്ടുകൾ, നൃത്തങ്ങൾ, നാടകങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി.
Leave a Reply