ഡി സി സി ട്രഷററുടെയും മകൻ്റെയും മരണം വിവാദമാകുന്നു. ബാങ്ക് നിയമനത്തിൽ എം.എൽ.എക്ക് പണം നൽകിയെന്ന കത്ത് പുറത്ത്
ബത്തേരി : ഡി സി സി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ഇടപാട് എന്ന സൂചനയ്ക്ക് പിന്നാലെ എൻ എം വിജയൻ കെപിസിസിക്ക് നൽകിയ കത്ത് പുറത്ത്. സുൽത്താൻബത്തേരി അർബൻ ബാങ്ക് നിയമനത്തിനായി ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് പണം നൽകിയതിന്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. പണമിടപാടിന്റെ ഉടമ്പടി രേഖയും പുറത്തുവന്നു. എൻ എം വിജയന്റെ മരണത്തിൽ കെപിസിസിയോട് ആവശ്യപ്പെടുന്നു എന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ പറഞ്ഞു. 2021ൽ എൻ എം വിജയൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന് നൽകിയ കത്താണ്പുറത്തായത്. ഈ കത്തിൽ അർബൻ ബാങ്ക് നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ പണത്തിൽ നിന്ന് 10 ലക്ഷം രൂപ ഐസി ബാലകൃഷ്ണന് ലഭിച്ചു എന്നുംഈ കത്തിൽ പറയുന്നുണ്ട്.പണം വാങ്ങിയിരുന്നെങ്കിലും നിയമനം നടത്തിയിട്ടില്ല എന്നും വാങ്ങിയ പണം കോൺഗ്രസ് നേതാക്കൾ തിരിച്ചു നൽകിയിട്ടില്ല എന്നും ഒരു പരാതിയായി ഈ കത്തിൽ അറിയിക്കുകയായിരുന്നു എൻ എം വിജയൻ. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് എൻഡി അപ്പച്ചൻ നൽകിയ വിശദീകരണം. ഈ പരാതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തിയതാണ് എന്നും എന്ന് തെളിയിക്കുകയും ചെയ്തു എന്നാണ്.
Leave a Reply