April 16, 2026

കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് 

0
Img 20241230 174838
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ബീനാച്ചി പനമരം റോഡ് വീതിക്കൂട്ടലിന്റെ ഭാഗമായി കലുങ്കുകൾ നിർമിച്ചപ്പോൾ പൈപ്പ് ലൈൻ തകർന്നുവെന്ന കാരണം പറഞ്ഞ് പനമരം പഞ്ചായത്തിലെ 7, 8 വാർഡുകളിൽ ഉൾപ്പെട്ട നടവയൽ, രണ്ടാംമൈൽ, ചെക്കിട്ട, പാതിരിയമ്പം,എന്നീ പ്രദേശങ്ങളിലെ ആദിവാസികളടക്കം നൂറുകണക്കിന് വീട്ടുകാർക്ക് 5 മാസത്തോളം ആയി ജലനിധി പദ്ധതിയിൽ നിന്നുള്ള കുടിവെള്ള വിതരണം തടസപ്പെട്ടതായി നാട്ടുകാർ പരാതിപ്പെട്ടു. പലരും നൂറുകണക്കിന് മീറ്റർ അകലെ നിന്നും തലചുമടായി ആണ് വീട്ടാവശ്യങ്ങൾക്ക് ജലം എത്തിക്കുന്നത്. കടുത്ത വേനൽ എത്താറായിട്ട് പോലും പൈപ്പ് ലൈനിലെ തകരാറുകൾ പരിഹരിച്ചു ജലവിതരണം പുനഃസ്ഥാപിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *