January 13, 2025

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാര്‍ പ്രഖ്യാപിച്ചു

0
Img 20241230 202506

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്. ലെവൽ മൂന്ന് കാറ്റഗറിയിൽ വരുന്ന അതിതീവ്ര ദുരന്തമായാണ് പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് കത്തിൽ പരാമർശമില്ല.സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ത​ന്നെ പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത ദു​ര​ന്ത​ത്തെ​യാ​ണ് ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മാ​യ മ​നു​ഷ്യ ജീ​വ​നു​ക​ൾ, ക​ന്നു​കാ​ലി​ക​ൾ, വി​ള​ക​ൾ, സ്വത്ത്, ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​മ്പോ​ൾ അ​തി​തീ​വ്ര​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് അ​മി​ക്ക​സ്‌​ക്യൂ​റി റി​പ്പോ​ർ​ട്ട് നൽകിയിരുന്നു. ‌ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യംമുതലേ ആവശ്യപ്പെടുന്നത്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോള്‍ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി കേരളത്തിന്റെ ആവശ്യം. മന്ത്രിസഭാ സമിതി ഈ വിലയിരുത്തല്‍ തന്നെയാണ് നടത്തിയതെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന റവന്യൂ സെക്രട്ടറിക്കാണ് കത്തയച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *