കോൺഗ്രസ്സ് ജില്ലാ ട്രഷററുടെയും മകൻ്റെയും മരണത്തിൽ സമഗ്ര അന്വേഷണം വേണം: ആം ആദ്മി പാർട്ടി
മാനന്തവാടി: നാഷനൽ കോൺഗ്രസ്സ്, വയനാട് ജില്ലാ ട്രഷറർ ആയിരുന്ന എൻ .എം . വിജയൻ്റെയും മകൻ്റെയും ദുരൂഹ മരണത്തിൽ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി നടുക്കം പ്രകടിപ്പിച്ചു. സുൽത്താൻ ബത്തേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോഴ വിവാദവും കോൺഗ്രസ്സ് ജില്ലാ ട്രഷററുടെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും നടത്തുവാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡൻ്റ് ഡോ.എ .ടി . സുരേഷ് ആവശ്യപ്പെട്ടു. മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ചു ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മീറ്റിംഗിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് അജി കൊളോണിയ, ജില്ലാ പ്രസിഡൻ്റ് ഡോ.എ .ടി . സുരേഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് ബാബു തച്ച റോത്ത്, ജില്ലാസെക്രട്ടറി പോൾസൺ അമ്പലവയൽ, ജില്ലാ ട്രഷറർ മനു മത്തായി, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഇ .വി . തോമസ്സ് എന്നിവർ പങ്കെടുത്തു.
Leave a Reply