January 13, 2025

എൻ.എം.വിജയനു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് ഡയറിയിൽ; ആത്മഹത്യ കുറുപ്പ് കണ്ടെത്താനായില്ല 

0
Img 20241231 165911

 

 

ബത്തേരി :ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 2021ലെയും 2023ലെയും ഡയറിക്കുറിപ്പുകളിൽ സാമ്പത്തിക ബാധ്യത രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ബാങ്കുകളിൽനിന്നു വായ്പയും സ്വർണപ്പണയ വായ്പ‌യും എടുത്തിരുന്നു. ബാങ്കുകളിൽനിന്നു വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങി.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഡിസിസി ട്രഷറർ ആയിരുന്ന വിജയനെയും മകനെയും വിഷം കഴിക്കാനിലയിൽകാണുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച്ച രാത്രി മരണപെടുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിൽ ആസ്വഭാവികത ഉണ്ട് എന്നാരോപിച്ച് വിവിധ രാഷ്ട്രീയപാർട്ടികൾ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയതിന്റെ ഫലമായാണ് പോലീസ് അദ്ദേഹത്തിൻറെ മരണത്തിൽ അന്വേഷണം നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *