നേരമിരുട്ടിയാൽ പുൽപ്പള്ളിയിൽ നിന്ന് ബത്തേരിക്ക് ബസ്സില്ല യാത്രക്കാർക്ക് ദുരിതം
പുൽപള്ളി : നേരമിരുട്ടിയാൽ പുൽപ്പള്ളി യിൽ നിന്ന് ബത്തേരിക്ക് ബസില്ലാത്തത് യാത്രകാരെ വലക്കുന്നു . 7.40 നുള്ള സ്വകാര്യബസ് പുറപ്പെട്ടുകഴിഞ്ഞാൽ പിന്നെ ഈ റൂട്ടിൽ ആരും ബസ് യാത്ര ചെയ്യേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. മുൻപ് 8.30 ന് കോഴിക്കോട്ടേക്കും 9.30ന് അടൂരിലേക്കും ബസുണ്ടായിരുന്നു. രണ്ടും നിർത്തി. പെരിക്കല്ലൂരിൽനിന്ന് അടൂരിലേക്ക് ലാഭകരമായി സർവീസ് നടത്തിയിരുന്ന സർവീസ് ബത്തേരിയിൽ യാത്ര അവസാനിപ്പിച്ചു. മന്ത്രി ഇടപെട്ടാണ് പെരിക്കല്ലൂരിലേക്കുള്ള ചില സർവീസുകൾ നിർത്തുകയും പുനഃക്രമീകരിക്കുകയും ചെയ്തതെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
രാത്രി 8.15ന് പുൽപള്ളിയിൽ നിന്ന് ഇരുളംവരെ ഒരു സ്വകാര്യബസുണ്ട്. അതിനപ്പുറം ചെതലയത്തേക്കോ, കുപ്പാടിക്കോ പോകേണ്ടവർ ടാക്സി വിളിക്കണം. ആനക്കാട്ടിലൂടെ ഓടാൻ ഓട്ടോക്കാരുമില്ല. ബത്തേരിയിൽനിന്നു പുൽപള്ളിക്കും ആവശ്യത്തിനു ബസില്ല. ഏറെ സമയത്തിനുശേഷം 8.50 ന് ഒരു സ്വകാര്യ ബസുണ്ട്. പിന്നെ വണ്ടിവരാൻ അർധരാത്രിവരെ കാത്തിരിക്കണം. ചുരംകയറി പുൽപള്ളിയിലേക്കുള്ള ബസ് സമയത്ത് എത്താനും സാധ്യത കുറവ്. ദൂരെസ്ഥലങ്ങളിലേക്ക് രാത്രിയാത്ര വേണ്ടവർക്ക് ബത്തേരി വരെയെത്താൻ മാർഗമില്ല.
Leave a Reply