August 23, 2026

സമ്മിശ്ര കർഷക അവാർഡ് ജേതാവ് ബിനീഷ് കോലത്തുപറമ്പിലിനെ ആദരിച്ചു

0
IMG_20260823_133715
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഈ വർഷത്തെ കർഷക ദിനാചരണത്തിൽ മികച്ച സമ്മിശ്ര കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോലത്തുപറമ്പിലിനെ പെരിക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ. എ. രാജേന്ദ്രൻ, സ്കൂൾ ഹെഡ്മിസ്ട്രസ് എം. പി. കൊച്ചുത്രേസ്യ എന്നിവർ ചേർന്ന് പിടിഎ കമ്മിറ്റി അംഗം കൂടിയായ ബിനീഷിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു.

 

ചടങ്ങിൽ എസ്എംസി ചെയർമാൻ ഷിജു കൊച്ചുപുരയിൽ, പിടിഎ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ ജി. ജി., എംപിടിഎ പ്രസിഡന്റ് രാജി അനീഷ്, സ്റ്റാഫ് സെക്രട്ടറി രതീഷ് സി. വി., സീനിയർ അസിസ്റ്റന്റ് ഷിനോ എ. പി. എന്നിവർ ആശംസകളും നന്ദിയും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *