എസ് എസ് എൽ സി പ്ലസ് ടു ഡേ ക്യാമ്പ് ആരംഭിച്ചു
കൊറോം:തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ എസ് എസ് എൽ സി പ്ലസ്ടു വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത് വിഞാൻജ്യോതി ഗോത്രദീപ്തി പദ്ധതി പ്രകാരംമുള്ള പഠന ഡേ ക്യാമ്പ് ആരംഭിച്ചു. ഡേ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് എടവക ഡിവിഷൻ മെമ്പർ കെ. വിജയൻ നിർവഹിച്ചു . പി ടി എ പ്രസിഡന്റ് ടി മൊയ്തു ആദ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഏലിയാമ്മ, പി ടി എ വൈസ് പ്രസിഡന്റ് മുരളി മാസ്റ്റർ സീനിയർ അസിസ്റ്റന്റ് പി ടി കെ ബിജു, സജി മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ് മാസ്റ്റർ റോയ് കുര്യാക്കോസ് സ്വാഗതവും സിന്ധുടീച്ചർ നന്ദിയും പറഞ്ഞു .
Leave a Reply