വയനാട് ഫെസ്റ്റിന് ബാറ്ററി ഡിലേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പിന്തുണ
കൽപ്പറ്റ :വ്യാപാരി വ്യവസായി ഏകോപന സമിതിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി വയനാട് ജില്ലയിൽ നടത്തുന്ന വയനാട് ഫെസ്റ്റിന് ബാറ്ററി ഡിലേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പിന്തുണ നൽകുമെന്നും വയനാട് ജില്ലയിലെ മുഴുവൻ ബാറ്ററി വ്യാപാര സ്ഥാപനങ്ങളിലും സമ്മാന കൂപ്പൺ ലഭ്യമാക്കുമെന്നും, വയനാട് ഫെസ്റ്റിവലിൽ നൽകുന്ന സമ്മാനങ്ങൾക്ക് പുറമെ ബാറ്ററി വ്യാപാരികൾ പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിഡിഎ ജില്ലാ പ്രസിഡണ്ട് റോബി ചാക്കാ, ജനറൽ സെക്രട്ടറി അഖിൽ വർഗ്ഗീസ്, ട്രെഷറർ രാജേഷ് ഒ വി എന്നിവർ സംസാരിച്ചു.
Leave a Reply