ആലോചന യോഗം ചേര്‍ന്നു
പട്ടികജാതി വിഭാഗക്കാരുടെ അടിസ്ഥാന രേഖകള്‍ ഉറപ്പാക്കാനും എബിസിഡി പദ്ധതി നടപ്പിലാക്കി രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാന്‍ ജില്ലാ കളക്ക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ആലോചനയോഗം നടന്നു. ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക വിവരശേഖരണം നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടറുടെ ചേബറില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.ആര്‍ സരിന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ ജയദേവ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സമീറ സെയ്തലവി, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ അജയ്ദാസ്, പ്ലാനിങ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് കെ.എം.ഷംസുദീന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.





Leave a Reply