June 19, 2026

കാരാപ്പുഴ റിസര്‍വ്വോയറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു*

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റിസര്‍വ്വോയറുകളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ നെല്ലാറച്ചാല്‍ കാരാപ്പുഴ റിസര്‍വ്വോയറില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു. 11.5 ലക്ഷം കാര്‍പ്പ് മത്സ്യ വിത്തുകള്‍ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 11.5 ലക്ഷം മത്സ്യ വിത്തുകള്‍ ബാണാസുര സാഗര്‍ റിസര്‍വ്വോയറിലും നിക്ഷേപിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി അധ്യക്ഷയായ പരിപാടിയില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *