വന്യമൃഗ ആക്രമണ മരണം ആശ്രിതർക്ക് സ്ഥിരം ജോലി നൽകണം രമേശ് ചെന്നിത്തല
മാനന്തവാടി :വന്യമൃഗ ആക്രമണ മരണം ആശ്രിതർക്ക് സ്ഥിരം ജോലി നൽകണം രമേശ് ചെന്നിത്തല വന്യമൃഗ ആക്രമണങ്ങളിൽ
കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ നൽകുന്ന താൽക്കാലിക ജോലി സ്ഥിര നിയമനമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ആവിശ്യപ്പെട്ടു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി തറാട്ട് രാധയുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.നിയമസഭയിലും പ്രശ്നംനം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.നേതാക്കളായ കെ.എൽ.പൗലോസ്, അഡ്വ.എൻ.കെ.വർഗീസ്, സി.അബ്ദുൾ അഷറഫ്, എ.എം.നിഷാന്ത്, ജേക്കബ് സെബാസ്റ്റ്യൻ, ടി. ഉഷകുമാരി മുജീബ് കോടിയോടൻ, സി.എച്ച്.സുഹൈർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.





Leave a Reply