ബ്രഷ് വുഡ് ചെക്ഡാമുകൾ നിർമിച്ചു
ബ്രഷ് വുഡ് ചെക്ഡാമുകൾ നിർമിച്ചു
പുല്പള്ളി : ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വേരുത്തോട് ഭാഗങ്ങളിലും വനത്തിനുള്ളിലെ നീർച്ചാലുകളിലും വനപാലകരുടെ നേതൃത്വത്തിൽ ബ്രഷ് വുഡ് ചെക്ഡാമുകൾ നിർമിച്ചു. മരക്കമ്പുകളും ചില്ലകളും കല്ലുകളും ഉപയോഗിച്ചുനിർമിക്കുന്ന ബ്രഷ്വുഡ് ചെക് ഡാമുകൾ ചെറുതോടുകളിൽ വെള്ളം കെട്ടിനിർത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും പുറമേ വന്യമൃഗങ്ങൾക്ക് കുടിവെള്ളമൊരുക്കാനും സഹായിക്കും. വേനലിൽ നീരുറവകൾ വറ്റുന്നത് തടയുന്നതിനും വനത്തിൻ്റെ സ്വാഭാവിക പച്ചപ്പ് നിലനിർത്തുന്നതിനും ഉപകരിക്കുന്നതാണ് ബ്രഷ് വുഡ് ചെക് ഡാമുകൾ. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലായിരുന്നു പ്രവൃത്തികൾ.





Leave a Reply