April 17, 2026

ആദിവാസി വൃദ്ധന്റെ വീട് പണി മുടങ്ങിയത് അധികൃതരുടെ അനാസ്ഥമൂലം ; ബി.ജെ.പി.

0
Img 20250204 155421
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കെ.എസ്.ഇ.ബി. അധികൃതരുടെ അനാസ്ഥ കാരണം ഒണ്ടയങ്ങാടി എടപ്പടി അടിയ കോളനിയിലെ മല്ലൻ,ബിന്ദു എന്നിവരുടെ വീടു പണിമുടങ്ങിയിരിക്കുകയാണ്.
വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച വൈദ്യുതി ലൈൻ വീടിന് മുകളിലൂടെ പോകുന്നതിനാൽ ഭിത്തികെട്ട് കഴിഞ്ഞ് പണി എടുക്കാൻ ആകാതെ നിർത്തി വച്ചിരിക്കുകയാണ്. ഇലട്രിക് ലൈൻ വീടിന് മുകളിൽ തല മുട്ടും വിധം പോകുന്നതിനാൽ കേറി നിന്ന് ചുമർകെട്ടുക അപകടകരമാണ്.
വർഷങ്ങൾക്ക് മുൻപ് ഇവിടെ പോസ്റ്റ് സ്ഥാപിച്ചപ്പോൾ കോളനി നിവാസികൾ എതിർപ്പ് പറഞ്ഞിട്ടും അധികൃതർ കൂട്ടാക്കിയില്ല എന്ന് മല്ലൻ പറയുന്നു.
ഇപ്പോൾ പോസ്റ്റ്‌ മാറ്റി സ്ഥാപിക്കാൻ
17000( പതിനേഴായിരം)രൂപ അടക്കേണ്ട സാഹചര്യമാണ്.
എത്രയും വേഗം കെ.എസ്.ഇ.ബിയും ട്രെബൽ വകുപ്പും പ്രശ്ന പരിഹാരം നടത്തിയില്ലെങ്കിൽ പ്രസ്തുത വകുപ്പുകൾക്ക് മുൻപിൻ കോളനി നിവാസികളോടൊപ്പം കുത്തിയിരുപ്പ് സമരം നടത്തുമെന്ന്
ബി.ജെ.പി പയ്യംമ്പള്ളി ഏരിയാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.മനു വർഗ്ഗീസ്,ശശി എടപ്പടി, വിൽഫ്രഡ് ജോസ്,സുനിൽകുമാർ, വിനോദ് കെ.സി, അമൽ കൊയിലേരി,
മനോജ് എം.വി. സന്തോഷ് പി.റ്റി. സജീഷ് കെ.വി., ജഗതീഷ്, രവീന്ദ്രൻ, പ്രകാശൻ, ഷാജി,ചക്രേഷ്
ബാബു തെനവയൽ, വിജയൻ,കേളു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *