കൽപ്പറ്റ: എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. പൊഴുതന , അച്ചൂരാനം, അമ്പലക്കൊല്ലി വീട്ടിൽ, എ. ശ്യാംജിത്ത്(28) നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ പിണങ്ങോട് വെച്ചാണ് ഇയാളെ പിടികൂടിയത്. 0.10 ഗ്രാം എം ഡി എം എ യും പിടിച്ചെടുത്തു.
Leave a Reply