വനം വകുപ്പിന്റെ വെല്ലുവിളി അവസാനിപ്പിക്കണമെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പുൽപ്പള്ളി: ജനങ്ങളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന വനം വകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണമെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ് കുമാർ. പുൽപ്പള്ളി, വീട്ടിമൂല ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ സമരസമിതി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ സമരത്തിന് ഗ്രാമപഞ്ചായത്തംഗം ഡോ. ജോമറ്റ് കോതവഴിക്കൽ അധ്യക്ഷത വഹിച്ചു. സമര സമിതി കൺവീനർ അജീഷ് ചേറ്റിങ്ങൽ, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ സത്യൻ, സുശീല സുബ്രഹ്മണ്യൻ മണി പാമ്പനാൽ, സമരസമിതി അംഗങ്ങളായ ഷാജി പനച്ചിക്കൽ, എൻ. യു ഉലാഹനാൻ, സാബു ഫിലിപ്പ്, പാപ്പച്ചൻ തളിയപ്പറമ്പിൽ, റെജി പുളിങ്കുന്നേൽ, ജോണി പരത്തനാൽ, വർഗീസ് മുരിയങ്കാവിൽ, സണ്ണി കോളവേലിൽ ബിനോൺസൺ നാമറ്റത്തിൽ, ദിലീപ് കുന്നത്തേൽ, ബെന്നി എള്ളുങ്കൽ, ജിന്റോ കൊതവഴിക്കൽ, രതീഷ് പുനത്തിൽ, ഷാജി പനച്ചിക്കൽ, ബാബു നമ്പുടാകം എന്നിവർ നേതൃത്വം നൽകി.





Leave a Reply