റിസോട്ടുകൾ വനത്തിനുള്ളിൽ നടത്തുന്ന അനധികൃത രാത്രി സവാരി തടയണം.ഐ.എൻ.ടി.യു.സി.
കാട്ടിക്കുളം-ചില റിസോട്ടുകൾ സഞ്ചാരികൾക്കായി വനത്തിനുള്ളിൽ നടത്തുന്ന രാത്രി സവാരിയും അനധികൃത ചികിത്സകളും തടയാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വികരിക്കണമെന്ന് ഐ.എൻ.ടി.യു.സി തിരുനെല്ലി മണ്ഡലം കൺവെൻഷൻ ആവശ്യപെട്ടു.വനത്തിനുള്ളിലേയ്ക്ക് രാത്രികാലങ്ങളിൽ നടത്തുന്ന യാത്രകൾ വന്യമൃഗങ്ങൾക്ക് ശല്യമാവുകയും അവ നാട്ടിലിറങ്ങുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.ടുറിസത്തിൻ്റെ മറവിൽ നടത്തുന്ന അനധികൃത ചികിത്സയും സവാരിയും തടയുന്നതിൻ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ തൊഴിലാളികളെ അണിനിരത്തി തടയുന്നതിനും മറ്റു സമരങ്ങൾ സംഘടിപ്പിക്കുന്നതിനും കൺബൻഷൻ തീരുമാനിച്ചു





Leave a Reply