വയനാട് ജില്ലയിലെ ആദ്യത്തെ മടയനച്ചൻ വി.പി.ശങ്കരൻ സ്ഥാനമെറ്റു
മാനന്തവാടി : വയനാട് ജില്ലയിലെ
ആദ്യത്തെ മടയനച്ചൻ
വി.പി.ശങ്കരൻ.
പെരുവക ശ്രീ മുത്തപ്പൻ മടപ്പുരയിലെ ആൾ മടയനായ വി.പി.ശങ്കരനെ മടയനച്ച നായി സ്ഥാനാരോഹണം ചെയ്തു. കർമ്മങ്ങൾക്ക് പറശ്ശിനിക്കടവ് മുല്ലക്കൊടി പ്രഭാകരൻ മടയനച്ചൻ മുത്തപ്പൻ മടപ്പുരയിലും ശങ്കരൻ മടയനച്ചന്റെ വീട്ടിലും നേതൃത്വം നൽകി. വയനാട്ജില്ലയിലെ ആദ്യത്തെ മടയനച്ചയാണ് ശങ്കരൻ.
ചടങ്ങിൽ എം.പി.ശശികുമാർ, പി.ആർ. ഉണ്ണികൃഷ്ണൻ ,കെ.കുമാരൻ , ശശിശബരിഗിരി,
കെ.പ്രതീഷൻ, ടി.എസ്.സജീവൻ , പി.ആർ.മണി,എന്നിവർ സംബന്ധിച്ചു.
നാല് ദിവസമായി നടന്നു വന്ന
പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിനവും, തിരുവപ്പന തിറമഹോത്സവത്തിന്റെയും,സമാപന
ത്തോടനുബന്ധിച്ചാണ് ആൾ മടയനായശങ്കരനെ മടയനച്ച നായി സ്ഥാനാരോഹണം ചെയ്തത്.
പെരുവകതിരുവപ്പന തിറ മഹോത്സവ
ത്തോടനുബന്ധിച്ച്പൂജകൾ,
മലയിറക്കൽ, മുത്തപ്പൻ വെള്ളാട്ട്, തുടർന്ന് മലക്കാരി വെള്ളാട്ട്, താലപ്പൊലി വരവ്,
മലക്കാരി, ഗുളികൻ തിറ ഭഗവതി വെള്ളാട്ടം കളിക്കപ്പാട്ട്, കലശം വരവ്.
തിരുവപ്പന,ഭഗവതി തിറഎന്നിവ നടത്തപ്പെട്ടു.





Leave a Reply