ഗവൺമെൻറ് സ്കൂൾ മാനന്തവാടിയുടെ നൂറ്റി അറുപതാം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും,
മാനന്തവാടി : ബോർഡ് സ്ക്കൂൾ എന്ന് ജനകീയമായി അറിയപ്പെടുന്ന
മാനന്തവാടി ഗവ: യു പി സ്ക്കൂൾ കലോപ്സിയ 2കെ 25 വാർഷികാഘോഷവും ,യാത്രയയപ്പ് സമ്മേളനവും ഫെബ്രു: 12, 13 തിയ്യതികളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വയനാട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്. പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 796 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി അക്കാദമികമായും ഭൗതികമായും വളരെയേറെ മുന്നേറാൻ സമീപകാലത്ത് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കലോപ്സിയ 2കെ 25 എന്ന പേരിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി നാങ്കഗദ്ധള ഗോത്രഫെസ്റ്റ് , ഫീസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് , പ്രീ പ്രൈമറി വാർഷികം, സാംസ്കാരിക സമ്മേളനം ,യാത്രയയപ്പ് യോഗം, കുട്ടികളുടെ കലാപരിപാടികൾ -എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് നടത്തുന്നത്,
സർവീസിൽ നിന്ന് വിരമിക്കുന്ന മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ കെ മുരളിധരനെയും ഈ വിദ്യാലയത്തിൽ 20 വർഷമായി ജോലി ചെയ്ത് സർവീസിൽ നിന്ന് വിരമിക്കുന്ന ഓഫീസ് അറ്റൻ്റൻ്റ് സെബാസ്റ്റ്യൻ കെ എം നെയും ആദരിക്കുന്നതിനും വാർഷികാഘോഷം വേദിയാകും.13 ന് വൈകു: 6 മണിക്ക് പൊതുസമ്മേളനം നഗരസഭ ചെയർപേഴ്സൻ സി കെ രത്ന വല്ലി ഉദ്ഘാടനം ചെയ്യും. അഡ്വ.സിന്തു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും, വാർത്ത സമ്മേളനത്തിൽ .പ്രധാനധ്യാപകൻ ടി പി വർക്കി, പി ടി എ പ്രസി: കെ ആർ രാഗേന്ദു, സ്റ്റാഫ് സെക്ര: ജോസ് മാത്യു, എ അജയ കുമാർ, കെ കെ ബിന്ദു, ജയശ്രീ പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു





Leave a Reply