June 20, 2026

മുട്ടിൽ പഞ്ചായത്ത് ഹരിത കർമ്മ സേനയിലെ അഴിമതി സമഗ്രമായി അന്വേഷിക്കണം യൂത്ത് കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി

0
Img 20250210 Wa0012
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടിൽ: മുട്ടിൽ പഞ്ചായത്ത് സിഡിഎസിന്റെ കീഴിലുള്ള ഹരിത കർമ്മ സേനയിൽ വ്യാപകമായ ക്രമക്കേടും, അഴിമതിയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഹരിത കർമ്മസേനയിലെ തൊഴിലാളികൾ ഹരിത കർമ്മ സേനയിൽ നടക്കുന്ന ക്രമക്കേട് സി ഡി എ സ് ഭരണസമിതിയുടെ മുൻപിലും ജില്ലാ കലക്ടർക്കും ശുചിത്വ മിഷനും പരാതി കൊടുത്തിട്ടും,കുറ്റക്കാർക്കെതിരെ നടപടിക്കെടുക്കാതെയും, അന്വേഷണം നടത്താതെയും, ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുന്നത്. ഈ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. മാർച്ച് കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡണ്ട് ഡി വിനായക് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷൽ കോന്നാടൻ, ബിൻഷാദ് കെ ബഷീർ, മുത്തലിബ് പഞ്ചാര, അനീഷ് റാട്ടക്കുണ്ട്, ഷിജു ഗോപാൽ, മോഹൻദാസ് കോട്ടക്കൊല്ലി,എം ഒ ദേവസ്യ,ശ്രീദേവി ബാബു, നൗഫൽ കുന്നത്ത് , ഷൈജു കൊളവയൽ, ഫൈസൽ പാപിന,ശശി പന്നിക്കുഴി, പത്മനാഭൻ മുട്ടിൽ,ശരത് രാജ്, ശ്രീജിത്ത് എടപ്പെട്ടി,ഇഖ്ബാൽ കൊളവയൽ, സുന്ദർരാജ് ഇടപ്പെട്ടി ആഷിക് മാണ്ടാട്, ദിൽഷാദ് മടക്കി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *