November 16, 2026

കാവുകളുടെ സംരക്ഷണത്തിന് കാവിനൊരു കാവൽ പദ്ധതി

0
Img 20250210 Wa0045
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സംസ്‌ഥാനവൈവിധ്യ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ  അന്യമാവാവുന്ന കാവുകളുടെ സംരക്ഷണം ലക്ഷ്യമാക്കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പനങ്കണ്ടി കാവിൽ നടപ്പാക്കുന്ന കാവിനൊരു കാവൽ ജൈവവൈധ്യം ആവാസ സംരക്ഷണ പദ്ധതി ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാവും കുളവും സംരക്ഷിച്ച് വംശനാശ ഭീഷണി നേരിടുന്ന പക്ഷിമൃഗാദികൾ, സസ്യങ്ങൾ എന്നിവയ്ക്ക് ആവാസ വ്യവസ്ഥയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഒമ്പത്, പത്ത് വാർഡുകളിലെ രണ്ട് കാവുകളാണ് പദ്ധതിക്ക് തിരഞ്ഞെടുത്തത്. വരും വർഷങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ട് വകയിരുത്തി അതത് പഞ്ചായത്ത് പരിധിയിലെ കാവുകൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ടി.സിദ്ദീഖ് എം.എൽ.എ. പറഞ്ഞു. ജൈവവൈവിധ്യത്തിൻ്റെ ചെറു മാതൃകകളാണ് കാവുകൾ. പഞ്ചായത്ത് ബിഎംസിയും സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നൂർഷ ചേനോത്ത് അധ്യക്ഷയായ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പേഴ്‌സൺ സന്ധ്യ ലിഷു, വാർഡ് അംഗം നജീബ് കരണി സംസ്ഥാന, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ പി.ആർ. ശ്രീരാജ്, വാർഡ് വികസന സമിതി കൺവീനർ ടി.ജെ സജീവൻ, വാർഡ് പ്രതിനിധികൾ, പ്രദേശവാസികൾ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ബിഎംസി പ്രതിനിധികൾ, ജൈവവൈവിധ്യം സംഘടനകൾ എന്നിവർ സംരക്ഷണയിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *