വയനാട്ടിലെ ജനങ്ങൾ വന്യമൃഗ ശല്യം കൊണ്ട് മരിച്ചൊടുങ്ങുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗുരുതരമായ നിസംഗത പാലിക്കുന്നു; കെ.കെ. ഏബ്രഹാം.
വയനാട്ടിൽ വന്യമൃഗങ്ങൾ ദിവസേന മനുഷ്യരെ കൊന്നൊടുക്കുമ്പോൾ കേന്ദ്ര-സംസ്ഥാനസർക്കാർ ഗുരുതരമായ നിസംഗത പാലിക്കുന്നുവെന്ന് മുൻ കെ.പി.സി. സി. ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം ആരോപിച്ചു.
വന്യമൃഗങ്ങൾ നിത്യേന ജനവാസ കേന്ദ്രങ്ങളിലെത്തി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും വേട്ടയാടുന്ന ദുരന്ത ഭീകരമായ അവസ്ഥയാണ് വയനാട്ടിൽ .
വനവും ജനവാസ മേഖലയും കൃത്യമായി വേർതിരിച്ച് വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കുകയും ജനവാസമേഖലയിൽ നിന്ന് പൂർണ്ണമായും വന്യമൃഗ ശല്യം സംരക്ഷിച്ച് ജനങ്ങളുടെ സൈര്യ ജീവിതം കൃഷിയിടങ്ങളും
സംരക്ഷിക്കാൻ ദീർഘവീക്ഷണത്തോടു കൂടിയ
ക്രിയാത്മക നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരുകൾ പരാജയമാണ്.
ഒരു ജനതയുടെ ദൈനം ദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ജീവൽ പ്രധാനമായ പ്രശ്നത്തെ വളരെ ലാഘവത്തോടെയാണ് ഭരണാധികാരികൾ കാണുന്നത്.
പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ
ജനങ്ങളെ രാഷ്ട്രീയമായി ഭിന്നിപ്പിച്ച് ജനകീയ പ്രതികരണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്.
ജനങ്ങൾ ഒറ്റക്കെട്ടായി നടത്തേണ്ട പ്രക്ഷോഭങ്ങളെ
രാഷ്ട്രീയ നിറം കൊടുത്ത് തകർക്കുന്ന ഭരണാധികാരികളുടെ ഗൂഢ ശ്രമങ്ങളെ ജനങ്ങൾ ഒന്നിച്ചു നിന്ന് എതിർക്കേണ്ടതാണ്. എബ്രഹാം ചൂണ്ടിക്കാട്ടി.
ആധുനിക രീതിയിലുള്ള നടപടി കൽക്കാവശ്യമായ ഫണ്ട് നൽകുന്നതിൽ
സർക്കാരുകൾ.
വൻ പരാജയമാണു്.
ഇത്ര രൂക്ഷമായ വന്യമൃഗ ശല്യം നിലനിൽക്കുന്ന വയനാടിന് വളരെ തുച്ഛമായ നാമമാത്ര തുക മാത്രമാണ് വകയിരുത്തി യുറ്റത് എന്നതിൽ നിന്നും
പ്രശ്നത്തെ എത്രമാത്രം നിസാരമായാണ് സർക്കാർ കാണുന്നത്.
വന്യമൃഗങ്ങൾ കൊന്നൊടുക്കുന്നവരുടെ ആശ്രിതർക്കു നൽകുമെന്ന് പ്രഖ്യാപിക്കുന്ന ധന സഹായവും.
ജോലി വാഗ്ദാനങ്ങളും ജലരേഖയായി മാറിയ അനുഭവമാണ് വയനാട്ടുകാർക്കുള്ളത്.
ഇനിയും മനുഷ്യ ജീവനുകൾ കുരുതി കൊടുക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് എബ്രഹാം ആവശ്യപ്പെട്ടു.





Leave a Reply