ചുരം ബൈപാസ്: ഭാരവാഹികൾ പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
വൈത്തിരി: നിർദ്ദിഷ്ട തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട് വയനാട് ചുരം ബൈപാസ് റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധി എം പിയുമായി കൂടിക്കാഴ്ച നടത്തി. നിർദ്ദിഷ്ട ചുരം ബൈപാസ് റോഡിനുവേണ്ടി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ടു ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് എം പി കൂടിക്കാഴ്ചയിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പു നൽകി. കമ്മിറ്റി ഭാരവാഹികളായ വി കെ ഹുസൈൻകുട്ടി, ടി ആർ ഓമനക്കുട്ടൻ, മൊയ്തു മുട്ടായി, അലക്സ് തോമസ്, കെ പി സൈതലവി, ജോണി പാറ്റാനി,പി കെ അബ്ദുസ്സലാം അടിവാരം, യു ഡി എഫ് നേതാക്കളായ എൻ ഡി അപ്പച്ചൻ, റസാക്ക് കൽപ്പറ്റ എന്നവരായിരുന്നു പടിഞ്ഞാറത്തറ താജ് റിസോർട്ടിൽ നടന്ന കൂടിക്കാഴ്ച സംഘത്തിലുണ്ടായിരുന്നത്.





Leave a Reply