May 8, 2026

നാളത്തെ ഹർത്താലിനോട് സഹകരിക്കില്ല എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി 

0
Img 20250212 Wa0035
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ:വന്യ മൃഗ ആക്രമണം ഹർത്താൽ പ്രഖ്യാപിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായി ഒടുവിൽ മരണപ്പെട്ട എല്ലാ സംഭവങ്ങളിലും സംഘടനയുടെ അതീവ ദുഃഖം രേഖപ്പെടുത്തുന്നു എന്നാൽ അതിൻ്റെ പേരിൽ വയനാട് ജില്ല സ്തംഭിപ്പിക്കുന്ന സമര രീതികളോട് യോജിക്കാൻ കഴിയില്ല നഷ്ടപരിഹാരവും മറ്റ് സംവിധാനങ്ങളും ആണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ഗവൺമെൻ്റ് ഒരുക്കിക്കൊടുക്കേണ്ടത് ഹർത്താൽ നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയോട് യോജിക്കാൻ കഴിയില്ല കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകിയത് മാത്രമെ ഇത്തരം സമര രീതികൾ നടത്താവൂ എന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില. കൽപ്പിച്ചാണ് പലരും മിന്നൽ വ്യാപാരി ഹർത്താലുകൾ പ്രഖ്യാപിക്കുന്നത് നാളെ പ്രഖ്യാപിച്ച ഹർത്താലുമായി കേരള വ്യവസായ ഏകോപനസമിതി സഹകരിക്കില്ലെന്ന് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *